BREAKING NEWS ഗജ ഇടുക്കിയിൽ കനത്ത മഴ വട്ടവടയിൽ ഉരുൾപൊട്ടി 23 വീടുകൾ തകർന്നു വട്ടവട ഒറ്റപെട്ടു ..ഇടുക്കിയിൽ വ്യാപകനാശം

കനത്തമഴയിലും മണ്ണിടിച്ചലും കോവിലൂര്ചിലന്തിയാർ റോഡും കോവിലൂര് പഴത്തോട്ടം റോഡും കോവിലൂര് കൊട്ടാക്കമ്പൂർ റോഡും തകർന്നു ഇതു വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു . കോവിലൂര് മൂന്നാർ റോഡിൽ നാലിടങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ മുന്നാറിൽ നിന്നും  വാഹനങ്ങൾ ടോപ് സ്റ്റേഷനിൽ വച്ച് തിരിച്ചുവിടുകയാണ്

0

മൂന്നാർ : ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴയിൽ വട്ടവടയിൽ മൂന്നിടങ്ങളിൽ ഉരുൾ പൊട്ടി മണ്ണിടിഞ്ഞു കോവിലൂര് മൂന്നാർ റോഡ് തകന്നതോടെ വട്ടവട തികസിച്ചും ഒറ്റപ്പെട്ടിരിക്കുയാണ് ഉരുൾ പൊട്ടലിൽ 5വീടുകൾ പൂർണ്ണമായ്‌ തകർന്നു 18വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട് 200 ഏക്കറിലധികം സ്ഥലത്തു കൃഷി നാശമുണ്ടായിട്ടുണ്ട് കോവിലൂരിലെ വലിയ തോട് വെള്ളപ്പൊക്കത്തെത്തുടർന്ന് ഗതിമാറി സമീപമുള്ള വീടിനുള്ളിലൂടെ ഒഴുകികൊണ്ടിരിക്കുകയാണ്.

കനത്തമഴയിലും മണ്ണിടിച്ചലും കോവിലൂര്ചിലന്തിയാർ റോഡും കോവിലൂര് പഴത്തോട്ടം റോഡും കോവിലൂര് കൊട്ടാക്കമ്പൂർ റോഡും തകർന്നു ഇതു വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു . കോവിലൂര് മൂന്നാർ റോഡിൽ നാലിടങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ മുന്നാറിൽ നിന്നും  വാഹനങ്ങൾ ടോപ് സ്റ്റേഷനിൽ വച്ച് തിരിച്ചുവിടുകയാണ്
കനത്തമഴതുടരുന്നതിനാൽ ദുന്തമേഖലകളിൽ നിന്നും ഗ്രാമ പഞ്ചായത്ത് ഇടപെട്ട് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചുകൊണ്ടിരിക്കുകയാണ് . ഇതുവരെ മുപ്പത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതായി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ആർ രാമരാജ് പറഞ്ഞു

.കഴിഞ്ഞ പ്രളയ കാലത്തു ഉരുൾ പൊട്ടലിൽ പൂർണമായും തകർന്നടിഞ്ഞ പന്നിയാർ കുട്ടിയിൽ വീണ്ടും മണീടിഞ്ഞു വീണു വെള്ളത്തൂവലിൽനിന്നും രാജാക്കാടിന് പോകുകയായിരുന്ന കാർ മണ്ണിടിച്ചലിൽ പെട്ടു കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു കാർ നിക്കാനാവാതെ മണ്ണിനടിയിൽ, പെട്ടിരിക്കുകയാണ് .
മുന്നാറിൽ നിരവധി പ്രദേശങ്ങളിൽ വെള്ളകയറി മൂന്നാർ – മറയൂർ റോഡിൽ പെരിയവര പാലത്തിന്റെ സൈഡിൽ പണിത താൽകാലിക (പാലം) വഴി ഒഴുകി പോയി.

കണ്ണൻദേവൻ കമ്പനിയുടെ നെറ്റിക്കുടി ലോയർ ഡിവിഷൻ പൂർണ്ണമായി വെള്ളത്തിലായി. ആശുപത്രിയടക്കം വെള്ളത്തിലായതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ലയൻസിലെ തൊഴിലാളികളെയും സുരക്ഷിത ഭാഗങ്ങളിലേക്ക് മാറ്റി. സൈലന്‍റ് വാലിയിൽ നിന്നും ഒഴുകുന്ന പുഴ കരകവിഞ്ഞതാണ് ഇവിടങ്ങളിൽ വെള്ളം കയറാൻ കാരണം.

ഗുഡാർ വേള എസ്റ്റേറ്റിൽ നിരവധി എസ്റ്റേറ്റുകളിലും വെള്ളം കയറിയെങ്കിലും ഇവരെയും മറ്റിടങ്ങളിലേക്ക് മാറ്റി. മീശപ്പുലിമല മേഖലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ പുഴകൾ കരകവിയുകയായിരുന്നു. തൊഴിലാളികൾ ആരും തന്നെ വീടുകളിൽ ഉണ്ടായിരുന്നില്ല

ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയിൽ തട്ടേക്കണ്ണിക്ക് സമീപം മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. കരിമണൽപോലീസ് എത്തി നീക്കാൻ നടപടികൾ ആരംഭിച്ചു

കനത്തമഴയെ തുടർന്ന ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാം തുറന്നു വിട്ടു ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്

You might also like

-