തീയേറ്റർ പീഡനം ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത വിട്ടയച്ചു

ഗോവിന്ദ തിയറ്ററിന്‍റെ ഉടമ ഇ.​സി സ​തീ​ഷി​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത് വിട്ടയച്ചത്.

0

 

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ലെ സി​നി​മാ തി​യ​റ്റ​റി​ൽ പ​ത്തു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ തി​യ​റ്റ​ർ ഉ​ട​മ​യെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. ഗോവിന്ദ തിയറ്ററിന്‍റെ ഉടമ ഇ.​സി സ​തീ​ഷി​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത് വിട്ടയച്ചത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പീ​ഡ​ന​വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ച്ചി​ല്ലെ​ന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മൊ​യ്തീ​ൻ​കു​ട്ടി നിലവിൽ റി​മാ​ൻ​ഡി​ലാ​ണ്. ഏ​പ്രി​ല്‍ 18നാ​യി​രു​ന്നു സം​ഭ​വം. മൊ​യ്തി​കു​ട്ടി തി​യ​റ്റ​റി​ൽ​വ​ച്ച് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​യ്തി​ൻ​കു​ട്ടി​ക്കൊ​പ്പം മ​റ്റൊ​രു സ്ത്രീ​കൂ​ടി ഉ​ണ്ടാ​യി​രു​ന്നു.

ഏപ്രിൽ 26ന് തി​യ​റ്റ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​തീ​ഷ​ൻ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സി​നു പ​രാ​തി ന​ൽ​കു​കാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രു​ന്ന സം​ഭ​വം മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പു​റ​ത്ത​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

You might also like

-