മ​ന്പാ​ട് ബ​സും മി​നി വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു.

വാ​നി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്കും ബ​സ് യാ​ത്ര​ക്കാ​രാ​യ ആ​റ് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

0

 

മ​ല​പ്പു​റം: മ​ന്പാ​ട് ബ​സും മി​നി വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. അ​ലി​ങ്ക​ൽ അ​ബു​ബ​ക്ക​റി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന.വാ​നി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്കും ബ​സ് യാ​ത്ര​ക്കാ​രാ​യ ആ​റ് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ മൂ​ന്ന് പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​ന്പൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വാ​നി​ൽ ഏ​ഴ് പേ​ർ ഉ​ണ്ടാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​ന്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
.

You might also like

-