യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളി

ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കെഡി കുഞ്ഞുമോൻ, ഷാൻ ബാബുവിനെ തലച്ചുമടായി കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനിലിട്ട് താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു

0

കോട്ടയം | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളി . വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കെഡി കുഞ്ഞുമോൻ, ഷാൻ ബാബുവിനെ തലച്ചുമടായി കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനിലിട്ട് താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. ഷാൻ ബാബുവിനെ പൊലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊലയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയാണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്നാണ് സൂചന. ഷാൻ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞത്. ഓടി രക്ഷപെടാൻ ശ്രമിച്ച ജോമോനെ പോലീസ് പിന്തുടർന്ന് പിടികൂടി. മറ്റൊരു ഗുണ്ടാ സംഘത്തിൽപ്പെട്ടയാളാണ് ഷാനെന്നാണ് ജോമോൻ പോലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ച ഷാൻബാബുവിനെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്ന് പോലീസ് അറിയിച്ചു.

-

You might also like

-