കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

പണ്ഡിറ്റ് ബിര്‍ജു മഹാരാജിന് പത്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെറുമകനൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് പണ്ഡിറ്റ് ജിക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്

0

ഡൽഹി | കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. ദില്ലിയിലെ സ്വവസതിയില്‍ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു. പണ്ഡിറ്റ് ജി എന്നും മഹാരാജ് ജി എന്നും വിളിക്കപ്പെട്ടിരുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജിന് പത്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെറുമകനൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് പണ്ഡിറ്റ് ജിക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. ബോധം കെട്ടുവീണതിന് പിന്നാലെ പണ്ഡിറ്റ് ജിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു. കിഡ്നി സംബന്ധിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന പണ്ഡിറ്റ് ജി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡയാലിസിസിന് വിധേയനായിരുന്നു. കഥക് കലാകാരന്മാരുടെ മഹാരാജ് കുടുംബത്തില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും പ്രശസ്തനായ കഥക് നൃത്തകാരന്‍ എന്ന നിലയിലേക്ക് പണ്ഡിറ്റ് ജി എത്തിയത്. വാദ്യോപകരണ സംഗീതത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. തബലയും നാളും അദ്ദേഹത്തിന്‍റെ ഇഷ്ട വാദ്യോപകരണങ്ങളായിരുന്നു. തുംരി, ദാദ്ര,ഭജന്‍, ഗസല്‍ എന്നീ സംഗീത മേഖലയിലും അദ്ദേഹം പ്രശോഭിച്ചിരുന്നു. 1938 ൽ ലക്‌നൗവിലാണ് ജനനം.
പണ്ഡിറ്റ് ബിർജു മഹാരാജിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

-

You might also like

-