യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു

യുവതിയുടെ യുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. പെട്രോളുമായാണ് യുവാവ് വീട്ടിലെത്തിയത്. വീടിന്റെ മുകളിലേക്ക് കയറി വീടിനുള്ളിലെക്ക് പെട്രോൾ ഒഴിച്ച് തീയിട്ട് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു യുവാവിന്റെ ശ്രമം.

0

കോഴിക്കോട്| നാദാപുരം വളയത്ത് യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു.യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.വളയം സ്വദേശി ജഗനേഷ്(42) ആണ് മരിച്ചത്.യുവതിയ്‌ക്കും അമ്മയ്‌ക്കും സഹോദരനും പൊള്ളലേറ്റു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വളയത്ത് കല്ലുമ്മലിൽ സംഭവം നടന്നത്.

യുവതിയുടെ യുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. പെട്രോളുമായാണ് യുവാവ് വീട്ടിലെത്തിയത്. വീടിന്റെ മുകളിലേക്ക് കയറി വീടിനുള്ളിലെക്ക് പെട്രോൾ ഒഴിച്ച് തീയിട്ട് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു യുവാവിന്റെ ശ്രമം.

വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും. ഇലക്ട്രീഷ്നായി ജോലി ചെയ്യുന്ന ജഗനേഷ് പെൺകുട്ടിയുമായി സ്നേഹത്തിലായിരിന്നുവെന്നാണ് റിപ്പോർട്ട്.

-

You might also like

-