കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ എന്ന് നടക്കലും.17 സംസ്ഥാനങ്ങളിൽ പ്രതിനിധികളില്ലാതെ കോൺഗ്രസ്സ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ദേശീല തലത്തിലെ സ്ഥിതി പരുങ്ങലിലായ നിലയിലാണ് കോണ്‍ഗ്രസ്.സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 17 മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികളില്ലാത്ത സ്ഥിതിയാണ് ഉള്ളത്.

0

ഡൽഹി | കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ എന്ന് നടക്കലും . സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 അംഗങ്ങളുടെയും സത്യപ്രതിജ്ഞയും ഇന്ന് നടക്കും.ചരിത്ര വിജയവുമായി പഞ്ചാബിൽ അധികാരത്തിലേറിയ എ എ പി യിൽ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയിൽ എത്തുന്നത്. അതേസമയം ഇന്ധന വില വർധന , വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ദേശീല തലത്തിലെ സ്ഥിതി പരുങ്ങലിലായ നിലയിലാണ് കോണ്‍ഗ്രസ്.സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 17 മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികളില്ലാത്ത സ്ഥിതിയാണ് ഉള്ളത്.അംഗബലം കുറയുന്നതിനൊപ്പം പ്രാദേശിക തലങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട് തീര്‍ത്തും ദുര്‍ബലരാകുന്ന സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു.നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് ഉപരിസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 പേരാണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വീണ്ടും ചുരുങ്ങുന്ന നിലയുണ്ടാവും.ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇത്രയും മോശം അവസ്ഥ നേരിടുന്നത്. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

You might also like

-