മനുഷ്യച്ചങ്ങല! മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്ന വരെ സമരം തുടരും :സുധാകരൻ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്ന വരെ സമരം തുടരുമെന്ന് സുധാകരൻ പറഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രമായി സമര പരിപാടികള്‍ ഒതുങ്ങില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി
വണ്ടിപ്പെരിയാർ | മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ മനുഷ്യച്ചങ്ങല. വണ്ടിപ്പെരിയാർ ടൗൺ മുതൽ വാളാർഡി വരെ നാലര കിലോമീറ്റര്‍ നീളത്തിലാണ് പ്രവർത്തകർ ചങ്ങല തീർത്തത്. കേരള ജനതക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതായിരുന്നു മുദ്രാവാക്യം..
വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്ന വരെ സമരം തുടരുമെന്ന് സുധാകരൻ പറഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രമായി സമര പരിപാടികള്‍ ഒതുങ്ങില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാര്‍ മരംമുറി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
കെ- റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ക്കു വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ ഇത്രയും ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് എന്തുകൊണ്ട് പണം ചെലവാക്കിക്കൂടെന്നും കെ.പി.സി.സി പ്രസിഡന്‍റ് ചോദിച്ചു. ഇന്ധനവില കുറയ്ക്കാത്ത സര്‍ക്കാരിന്‍റെ സമീപനമാണ് വിലക്കയറ്റത്തിന് കാരണമെന്നും ജനങ്ങള്‍ ഇതിലൂടെ സര്‍ക്കാരിനെ വിലയിരുത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം, ഹലാല്‍ വിവാദത്തില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.