കാപ്പിക്കോ റിസോർട്ട് പൊളിക്കൽ മാർച്ച് 25 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ

തീരദേശ പരിപാലന നിയമം ലഘിച്ചതിനെത്തുടർന്നുള്ള നടപടിയിൽ 2022 സെപ്റ്റംബര്‍ 15 ന് റിസോര്‍ട്ട് പൊളിക്കാൻ നടപടി തുടങ്ങിയത്

0

ഡൽഹി | ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കൽ മാർച്ച് 25 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ. റിസോർട്ടിലെ കോട്ടേജുകളിൽ 54 എണ്ണത്തിൽ 34 എണ്ണം പൂർണ്ണമായി പൊളിച്ചു. മാർച്ച് 25 നകം ബാക്കിയുള്ള 20 എണ്ണം കൂടി പൊളിച്ച് നീക്കുമെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പൊളിക്കൽ തുടരുന്നത്.
തീരദേശ പരിപാലന നിയമം ലഘിച്ചതിനെത്തുടർന്നുള്ള നടപടിയിൽ 2022 സെപ്റ്റംബര്‍ 15 ന് റിസോര്‍ട്ട് പൊളിക്കാൻ നടപടി തുടങ്ങിയത് . പൊളിച്ച അവശിഷ്ടങ്ങള്‍ ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സമീപത്തെ ജലാശയങ്ങളെ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കല്‍ നടക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പൊളിക്കൽ പൂർത്തിയാക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
നോബി കുര്യാക്കോസ് കാക്കംവീട്ടിൽ, റോയ് മാത്യു മാത്യു, രഞ്ജിത്ത് ജനാർദ്ദനൻ പിള്ള ജ്യോൽസ്ന, ഷിബു തോമസ് മാത്യു, എന്നിവരാണ് കാപിക്കോ കേരള റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാർ.

You might also like

-