യുദ്ധത്തിനായി കാഹളം , യുദ്ധ ഭീതി അറിയിച്ചു ഇറാനിൽ ചുവപ്പു കൊടി ഉയര്‍ന്നു

യുഎസ് എംബസിയെ ലക്ഷ്യം വച്ചായിരുന്നു മിസൈല്‍ ആക്രമണം.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു

0

ബാഗ്ദാദ് : ഗൾഫ് മേഖലയിൽ യുദ്ധം ഭിത്തി പരത്തി കാഹളം മുഴക്കി ഇറാനിൽ ചുവപ്പു കൊടി ഉയര്‍ന്നു; ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്‍റെ സൂചനയാണത്.

അതേസമയം രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെ ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി. യുഎസ് എംബസിയെ ലക്ഷ്യം വച്ചായിരുന്നു മിസൈല്‍ ആക്രമണം.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ഇറാനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരായ നടപടി കടുത്തതായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.ഇതിനിടെ, ഇറാനിലെ 52 പ്രധാനസ്ഥലങ്ങള്‍ ആക്രമിക്കുന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ സംബന്ധിച്ചിടത്തോളം സാംസ്കാരികമായും അല്ലാതെയും പ്രാധാന്യമുള്ള ഇടങ്ങളാണ് ഇവയെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. 1979ല്‍ ഇറാന്‍ ബന്ദികളാക്കിയത് അമേരിക്കക്കാരുടെ എണ്ണം 52 ആണെന്നതാണ് ഈ അക്കത്തിന്റെ പ്രാധാന്യമെന്നും ട്രംപ് ട്വിറ്ററില്‍ അറിയിച്ചു.

യു.എസ്, ഇറാൻ സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ ആണ്. യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കി മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സൗദി, അബുദാബി കിരീടാവകാശികളുമായി നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു.

Timeline: U.S.-Iran relations from 1953 coup to 2020 commander killing

ഒരിടവേളയ്ക്കു ശേഷം ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷസാധ്യത ഉയർന്നിരിക്കെ കൂടുതൽ സംഘർഷങ്ങളിലേക്കു നീങ്ങരുതെന്നാണ് യുഎഇ പ്രതികരിച്ചത്. വിവേക പൂര്‍ണാമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.നേരത്തെ നടന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും സൗദി വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമായ എല്ലാ നടപടികളില്‍ നിന്നും പിൻമാറുകയും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, സൗദിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു.

യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും മൈക് പോംപിയോ ഫോണിൽ ബന്ധപ്പെട്ടു നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. യുദ്ധസമാനമായ സാഹചര്യവും യുദ്ധവും മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി

You might also like

-