രാജ്യത്തെ ഞെട്ടിച്ചു വീണ്ടും ശിശുമരണം .പോഷക ആഹാരക്കുറവും ചികിത്സയും ലഭിക്കാതെ ഗുജറാത്തിൽ 134 കുട്ടികൾ മരിച്ചു

 രാജസ്ഥാനിൽ അടുത്തിടെ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചിരുന്നു. 36 ദിവസത്തിനുള്ളിലാണ് രാജസ്ഥാനിൽ 110 കുട്ടികൾ മരണമടഞ്ഞത്.

0

ഡൽഹി :രാജ്യത്തെ വികസനകൾക്ക് മാതൃകിയെന്നു മോഡി സർക്കാർ വിശേഷിപ്പിക്കുന്ന ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി 134 കുട്ടികളാണ് മരിച്ചത്. അഹമ്മദാബാദ്, രാജ്‌കോട്ട് സിവിൽ ആശുപത്രികളിലാണ് ശിശുമരണം റിപ്പോർട്ട് ചെയ്തത്.
പോഷകാഹാരക്കുറപ്പ്, അതിരൂക്ഷമായ ശൈത്യം, മാസം തികയാതെയുള്ള ജനനം എന്നിവയാണ് ഗുജറാത്തിൽ കൂട്ട ശിശുമരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് രാജസ്ഥാൻ കോട്ടയിലെ ശിശുമരണത്തിന് പിന്നാലെ ഗുജറാത്തിൽ തുടർ കഥയാവുന്ന ശിശുമരങ്ങൾ സംബന്ധിച്ചു പ്രതികരിക്കാനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

രാജസ്ഥാനിൽ അടുത്തിടെ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചിരുന്നു. 36 ദിവസത്തിനുള്ളിലാണ് രാജസ്ഥാനിൽ 110 കുട്ടികൾ മരണമടഞ്ഞത്. രാജസ്ഥാനിൽ കൂട്ട ശിശുമരണം സംഭവിക്കുമ്പോഴും നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരോക്ഷ വിമർശനവുമായി ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. മുൻ സർക്കാരുകളെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് 13 മാസമായെന്നും സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു.

You might also like

-