ജോസ് കെ മാണിക്കൊപ്പം വേദിപങ്കിടില്ലെന്നു ജോസഫ് പക്ഷം കോട്ടയത്ത് യു ഡി എഫ് പൗരത്വപ്രക്ഷോഭം ആലോചനയോഗം ബഹിഷ്കരിച്ചു

ജോസ് കെ മാണിയോട് ഒന്നിച്ചിരിക്കാനാകില്ലെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. പിന്നീട് യോഗത്തിൽ ഇരുവിഭാഹങ്ങൾ തമ്മിലെ വാക്കേറ്റമുണ്ടായി ഇതേത്തുടർന്നാണ് ഇറങ്ങിപ്പോക്ക്

0

കോട്ടയം ജില്ലാ യുഡിഎഫ് നേതൃയോഗത്തിൽ നിന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശസ്ഥാപനങ്ങളിലെ യുഡി എഫ് നേതൃത്തത്തിന്റെ സന്യത്തിൽ ഉണ്ടാക്കിയ ധാരണകൾ ജോസ് പക്ഷം ലംഘിക്കുകയാണെന്നും, ഇതിൽ കോൺഗ്രസ് നേതൃത്തം ഇടപെടുന്നില്ലെന്നും ആരോപിച്ചാണ്ജോസഫ് പക്ഷം ഇറങ്ങി പോയത് .ഇറങ്ങി പോകുന്നതിനു മുൻപ് . ജോസ് കെ മാണിയോട് ഒന്നിച്ചിരിക്കാനാകില്ലെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. പിന്നീട് യോഗത്തിൽ ഇരുവിഭാഹങ്ങൾ തമ്മിലെ വാക്കേറ്റമുണ്ടായി ഇതേത്തുടർന്നാണ് ഇറങ്ങിപ്പോക്ക്

ജോസ് വിഭാഗവും കോൺഗ്രസ് നേതാക്കളും പ്രതികരിച്ചതോടെ പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടതോടെയാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്.അകലകുന്നം പഞ്ചായത്തിലെ തർക്കത്തിന് പിന്നാലെ, ചങ്ങനാശേരി നഗരസഭയിലും, കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ജോസ് വിഭാഗം ധാരണ ലംഘിച്ചതിലാണ് ജോസഫ് പക്ഷത്തിന്റെ പ്രതിഷേധം. പി.ജെ ജോസഫിന്റെ അറിവോടെയാണ് വിട്ടു നിൽക്കുന്നതെന്നും, ധാരണകൾ പാലിക്കുന്നവരെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. എന്നാൽ യുഡിഎഫിലെ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പ്രതികരിച്ചു

You might also like

-