വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത.

കണക്കില്‍ പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

0

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത. കണക്കില്‍ പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ പിതാവിന്റെ ഉടമസ്ഥയിലുള്ള ഗോഡൗണിൽ നിന്ന് നേരത്തെ 11.5 കോടി രൂപയോളം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.
.

ഡിഎംകെ ട്രഷറർ ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്. ദുരൈമുരുകന്‍റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോ‍ഡൗണില്‍ നിന്ന് 11.5കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചതാണെന്നാണ് ആരോപണം.

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയിച്ചിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് കത്തയച്ചതായാണ് സൂചന.

You might also like

-