എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസ് പ്രതി ട്രെയിൻ കത്തിക്കാൻ പദ്ധതി യിട്ടിരുന്നതായി പോലീസ്‌

ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായ ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി

0

കോഴിക്കോട്|എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാറൂഖ് സൈഫിക്ക് കേരളത്തിൽ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. അപകട സ്ഥലത്തുനിന്നും കിട്ടിയ ബാഗിൽ നിന്നും ലഭിച്ച കേരളാ വിഭവങ്ങൾ അടങ്ങിയ ടിഫിൻ ഭക്ഷണം ആരാണ് ഇയാൾക്ക് നൽകിയത് ഷൊർണ്ണൂരിൽ ഇയാൾ 14 മണിക്കൂറുകാലോം ചിലവഴിച്ചതായാണ് അന്വേഷണം സംഘം കരുതുന്നത് . ഈ സമയമെത്രയും ഇയാൾ ആർക്കൊപ്പമായിരുന്നു എന്നതും സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട് . ചോദ്യം ചെയ്യലിൽ പ്രതി കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താൻ ഒറ്റക്കാണ് കുറ്റകൃത്യം ചെയ്തത് എന്ന മൊഴി ആവർത്തിക്കുക മാത്രമാണ് ഷാറൂഖ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായ ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻഡോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ

അതിനിടെ ഷാറൂഖിന് പെട്രോൾ വാങ്ങാൻ ലഭിച്ച ഷൊർണൂരിലെ പ്രദേശികബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതു കൊണ്ടാണ് തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കി മറ്റൊരു പെട്രോൾ പമ്പ് പ്രതി തെരഞ്ഞെടുത്തത് എന്നാണ് നിഗമനം. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിയുടെ തീവ്രവാദ ബന്ധം കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ സൈബർ പരിശോധന ആരംഭിച്ചു.

You might also like

-