ജോയ്‌സ് ജോർജ്ജ് വഴി നൽകി പുറം ലോകം കാണിച്ചു കെട്ടിവെക്കാനുള്ള പണം മ്ലാമലക്കാർ നൽകും
100 വര്‍ഷത്തിലധികമായി ജനങ്ങള്‍ കുടിയേറി പാര്‍ത്തു വരുന്ന ഇവിടേയ്ക്ക് ഇതുവരെയും റോഡ് എത്തിയിരുന്നില്ല. ജോയ്സ് ജോര്‍ജ് എംപിയായതിനുശേഷം അഞ്ച് കോടി രൂപ അനുവദിപ്പിച്ചാണ് റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. പ്രധാനമന്ത്രി ഗ്രാം സടക് യോജനയില്‍ ഉള്‍പ്പെടുത്തി കാന്‍ഡിഡേറ്റ് റോഡായിട്ടാണ് മ്ലാമല- ഗ്ലെന്‍മേരി റോഡ് നിര്‍മ്മിച്ചത്. മ്ലാമല- ഗ്ലെന്‍മേരി- പുതുവല്‍- നൂറ്റിപ്പത്ത് എന്നിവിടങ്ങളിലേക്ക് എത്താന്‍ 12 കിലോമീര്‍ ചെങ്കുത്തായ കയറ്റം കയറണം.
ഇടുക്കി :പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനെ തുടർന്ന് ഗ്രാമത്തിലെ 40 പേരുടെ വിവാഹം മുടങ്ങിയ കുന്നിന്‍മുകളില്‍ റോഡെത്തിച്ച; ജോയ്സ് ജോര്‍ജിന് ഇത്തവണ കെട്ടിവെയ്ക്കാന്‍ പണം മ്ലാമലക്കാർ നൽകും .എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കാനുള്ള പണം മ്ലാമലയിലെ ഗ്രാമവാസികള്‍ നല്‍കും. വണ്ടിപ്പെരിയാര്‍ പീരുമേട് പഞ്ചായത്തുകളില്‍ ചേര്‍ന്ന് കിടക്കുന്ന കുടിയേറ്റ ഗ്രാമമാണ് മ്ലാമല. ഇരുന്നൂറ്റമ്പത് കാര്‍ഷിക കുടുംബങ്ങളും എണ്ണൂറ് തോട്ടം തൊഴിലാളി കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്.
റോഡും വഴിയും ഇല്ലാത്തതിനെ തുടര്‍ന്ന് 40 ല്‍ അധികം ചെറുപ്പക്കാരുടെ വിവാഹം മുടങ്ങിയിരുന്നു. വഴിയില്ലാത്ത സ്ഥലത്തേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇവിടെ നിന്നുള്ള പെണ്‍കുട്ടികളുടെ വിവാഹവും നടക്കാതെ വന്നിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ പകുതിയോളം ചെറുപ്പക്കാരുടെ വിവാഹം നടന്നു കഴിഞ്ഞു. ഈ കുന്നിന്‍മുകളില്‍ എത്തുന്ന ആദ്യത്തെ പാര്‍ലമെന്‍റംഗമാണ് ജോയ്സ് ജോര്‍ജെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇണ്ടന്‍ചോലയിലേക്കുള്ള റോഡും നിര്‍മ്മിച്ചു കൊടുക്കുന്ന ദൗത്യവും ജനങ്ങള്‍ ജോയ്സ് ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കുന്നതിനുള്ള 25000 രൂപയാണ് ഗ്രാമവാസികള്‍ സ്വരൂപിക്കുന്നത്. ഇ.എസ്. ബിജിമോള്‍ എംഎല്‍എ വഴിയാണ് കെട്ടിവെയക്കുന്നതിനുള്ള തുക നല്‍കുന്നതിനുള്ള താല്‍പ്പര്യം ഗ്രാമവാസികള്‍ അറിയിച്ചത്. ഗ്രാമവാസികളുടെ തീരുമാനത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു.