കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ഏഴാംപട്ടിക

ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ സിക്രിയിൽ നിന്നാകും രാജ് ബബ്ബർ മത്സരിക്കുക. കന്യാകുമാരിയിൽ നിന്ന് എച്ച് വസന്ത്കുമാർ ജനവിധി തേടും.

0

ഡൽഹി :കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ സിക്രിയിൽ നിന്നാകും രാജ് ബബ്ബർ മത്സരിക്കുക. കന്യാകുമാരിയിൽ നിന്ന് എച്ച് വസന്ത്കുമാർ ജനവിധി തേടും. കാർത്തി ചിദംബരം സജീവപരിഗണനയിലുള്ള ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാ‍ർത്ഥിയെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല.

മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി തെലങ്കാനയിലെ ഖമ്മത്ത് നിന്നാകും മത്സരിക്കുക. ജമ്മു കശ്മീരിലെ ഉധംപൂർ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി കരൺ സിംഗിന്‍റെ മകൻ വിക്രമാദിത്യ സിംഗ് മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഏഴാം ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 54 അംഗ സ്ഥാനാർത്ഥി പട്ടികയും കോൺഗ്രസ് പുറത്തിറക്കി.

  1. INC COMMUNIQUE Announcement of Congress candidates for the ensuing elections to the Legislative Assembly of Odisha.

  2. The Congress Central Election Committee announces the seventh list of candidates for the ensuing elections to the Lok Sabha

You might also like

-