രാജന്‍ കോട്ടപ്പുറം സ്മാരക കവിതാ പുരസ്‌കാരം എം.എസ്. ബനേഷിന്

പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രൊഫസര്‍ എം. തോമസ് മാത്യു, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബക്കര്‍ മേത്തല എന്നിവരായിരുന്നു ജഡ്ജിങ്ങ് കമ്മിറ്റിയംഗങ്ങള്‍.

0

കൊച്ചി :കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാവ്യമണ്ഡലം, സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് എം.എസ് ബനേഷ് അര്‍ഹനായി. നല്ലയിനം പുലയ അച്ചാറുകള്‍ എന്ന കൃതിയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രൊഫസര്‍ എം. തോമസ് മാത്യു, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബക്കര്‍ മേത്തല എന്നിവരായിരുന്നു ജഡ്ജിങ്ങ് കമ്മിറ്റിയംഗങ്ങള്‍.

ഏപ്രില്‍ 28ന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചിട്ടുള്ള രാജന്‍സ്മൃതി 2019ല്‍ വച്ച് പ്രൊഫസര്‍. എം. തോമസ് മാത്യു അവാര്‍ഡ് വിതരണം ചെയ്യുമെന്ന് കാവ്യമണ്ഡലം ഭാരവാഹികള്‍ തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

”വര്‍ത്തമാനകാല ജീവിതത്തിലും മരിക്കാതെ പത്തിവിടര്‍ത്തുന്ന ജാതീയതയെ പ്രതിരോധിക്കുന്ന കവിതയാണ് നല്ലയിനം പുലയ അച്ചാറുകള്‍” എന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ബക്കര്‍ മേത്തല, കാവ്യമണ്ഡലം ഭാരവാഹികളായ പി.എല്‍. തോമസ്‌കുട്ടി, അഡ്വ. എം. ബിജുകുമാര്‍, വീക്ഷണം കരീം എന്നിവര്‍ പങ്കെടുത്തു.

You might also like

-