ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി.

ഇന്നലെയും ഷോപ്പിയാനിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നായി അഞ്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ഒരാളെ പിന്നീട് കഴുത്തറുന്ന് കൊന്ന നിലയിൽ കണ്ടെത്തി.

0

ജമ്മുകാശ്മീര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി. ഷോപ്പിയാനിലെ ഉൾഗ്രാമത്തിൽ നിന്ന് സുഹൈൽ അഹ്മ്മദ് ഗാനിയെന്ന യുവാവിനെ പുലർച്ചെയാണ് തട്ടിക്കൊണ്ട് പോയത്.

ഇന്നലെയും ഷോപ്പിയാനിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നായി അഞ്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ഒരാളെ പിന്നീട് കഴുത്തറുന്ന് കൊന്ന നിലയിൽ കണ്ടെത്തി. നദീം മന്‍സൂര്‍ എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. നദീമിനെ കൊല്ലുന്ന വീഡിയോ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പുറത്തുവിട്ടാതായി സൈനീക വക്താവ് അറിയിച്ചു. മറ്റുള്ള നാല് പേരെ പിന്നീട് വിട്ടയച്ചു.

സൈന്യത്തിന്റെ ചാരനാണെന്ന് ആരോപിച്ച് വ്യാഴാഴ്ച്ചയും ഒരു യുവാവിനെ ഭീകരർ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അതേസമയം ഷോപിയാനില്‍ ഇന്ന് പുലർച്ചെ സൈന്യം നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇവര്‍ അല്‍-ബദര്‍ തീവ്രവാദി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

You might also like

-