ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ്ഐയ്‌ക്കെതിരെ കേസെടുത്തു

ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എസ്ഐ അമിത് ഷെലാർ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്‍റെ പരാതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

0

മുംബൈ: വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐയ്‌ക്കെതിരെ കേസെടുത്തു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എസ്ഐ അമിത് ഷെലാർ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്‍റെ പരാതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്ഐ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 31 കാരിയായ യുവതി പരാതിയില്‍ പറയുന്നു. പസിബിടി, പന്‍വേല്‍, കമോത്ത്, കര്‍ഗാര്‍ തുടങ്ങി സ്ഥലങ്ങളില്‍വെച്ച് നിരവധി തവണ പീഡിപ്പിച്ചതായും പരാതിക്കാരി പറഞ്ഞു. പ്രതി മര്‍ദ്ദിച്ചുവെന്നും യുവതി പരാതിപ്പെട്ടതായി പൊലീസ് പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ അമിത് ഷെലാറിനെതിരെ ബലാത്സംഗം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു. പരാതിക്കാരിയും എസ്ഐയും 2010 മുതല്‍ ഒരേ സ്റ്റേഷനിലാണ് ജോലിചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു.

You might also like

-