ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അയ്യപ്പഭക്തരുടെ പരാതിയിൽ നടപടി സ്വീകരിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

0

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷണർ, ഡിജിപി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ കമ്മീഷൻ നോട്ടീസ് നൽകി . അയ്യപ്പഭക്തരുടെ പരാതിയിൽ നടപടി സ്വീകരിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

നിലയ്ക്കലില്‍ 600 പുതിയ ശുചിമുറികൾ സജ്ജീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി. പമ്പയിൽ ബയോ ടോയ്‍ലറ്റുകളൊരുക്കും. പ്രളയത്തിൽ തകർന്ന പമ്പയിലെയും നിലയ്ക്കലെയും താൽക്കാലിക ശുചിമുറികളിൽ മനുഷ്യവിസർജ്യം നിറഞ്ഞ് മലിനമായിരുന്നു ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായി കഴിയാൻ എല്ലാ സൗകര്യങ്ങളൊരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉറപ്പ് നൽകി. പതിനായിരം പേർക്ക് കൂടി വിരി വയ്ക്കാൻ സൗകര്യമൊരുക്കും. 25,000 വാഹനം പാർക്ക് ചെയ്യാൻ നടപടിയുണ്ടാകുമെന്നും എ.പദ്മകുമാർ പറഞ്ഞു

You might also like

-