നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി.

ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും. കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെയെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി എം എം മണി പറ‍ഞ്ഞു.

0

തൊടുപുഴ: നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി. നിയമം ലംഘിച്ചാൽ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യും. താൻ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും. കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെയെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി എം എം മണി പറ‍ഞ്ഞു.

സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങൾ വർഗീയവൽക്കരിക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. കുഴപ്പമുണ്ടാക്കാൻ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

You might also like

-