ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി. സുദര്‍ശനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആദരിച്ചു.

1931 ല്‍ കോട്ടയത്തു ജനിച്ച സി.എം.സ്. കോളേജ് യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസും, യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.

0

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ തിയററ്റിക്കല്‍ ഫിസിസ്റ്റ് ഡോ.ഇ.സി.ജി. സുദര്‍ശനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആദരിച്ചു.എമിറൈറ്റ്‌സ് യു.റ്റി. ഓസ്റ്റിന്‍ പ്രൊഫസറായിരിക്കെ മെയ് 14ന് സുദര്‍ശന്‍ അന്തരിച്ചു.

സുദര്‍ശന്റെ സേവനങ്ങളെ മാനിച്ചു ഫിസിക്‌സില്‍ ഗ്രാജുവേറ്റ് ഫെല്ലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് ഡോ.റോജര്‍ എം. വാസ്ലര്‍ പറഞ്ഞു.യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൂസ്റ്റണ്‍ മീനാക്ഷി ടെംമ്പിള്‍ സ്ഥാപകനും, സുദര്‍ശന്റെ സുഹൃത്തുമായ സാം കണ്ണപ്പന്‍ പ്രസംഗിച്ചു.

ഡോ.പത്മിനി രംഗനാഥന്‍, സുദര്‍ശന്റെ മകന്‍ അശോക മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.1931 ല്‍ കോട്ടയത്തു ജനിച്ച സി.എം.സ്. കോളേജ് യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസും, യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.

തുടര്‍ന്ന് 40 വര്‍ഷം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ അദ്ധ്യാപകനായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ പത്മഭൂഷണ്‍, സി.വി.രാമന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

 

 

You might also like

-