പാലായിൽ ഏറ്റുമുട്ടിയ നേതാക്കൾ ദുബായിൽ തേനും അടയും
പല ഉപതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മുന്നണികളിലെയും ( യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ) കേരള കോണ്‍ഗ്രസുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് ഒരേ വേദിയില്‍ പങ്കെടുത്ത ആദ്യപൊതുപരിപാടിയാണ് കത്തോലിക്ക കോൺഗ്രസ്സിന്റെ രാജ്യാന്തര സമ്മേളനം
ദുബായ്: പാലായിൽ ഗ്രൂപ്പ് പോരും അധികാരവാദം വലിയും നടത്തി നാടുകാരുടെ മുന്നിൽ ബദ്ധശത്രുക്കളായി അഭിനയിച്ച പിജെ ജോസഫും ജോസ് കെ മാണിയും എല്ലാം ദുബായ് വിമലതവളത്തിൽ പാലായിലെ ജനത്തെനോക്കി ചിരിച്ചു കൊഞ്ഞാണകുത്തി സെൽഫി ? സിറോ മലബാർ സഭയിയുടെ അൽമായ സംഘടനയായ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയ നേതാക്കളാണ് വിഭാഗീയതമറന്നു സെഫിയെടുത്തത് . പല ഉപതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മുന്നണികളിലെയും ( യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ) കേരള കോണ്‍ഗ്രസുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് ഒരേ വേദിയില്‍ പങ്കെടുത്ത ആദ്യപൊതുപരിപാടിയാണ് കത്തോലിക്ക കോൺഗ്രസ്സിന്റെ രാജ്യാന്തര സമ്മേളനം . പി ജെ ജോസഫ്, ജോസ് കെ മാണി, തോമസ് ചാഴിക്കാടന് എംപി, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാൻ ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങി, സിറോ മലബാര്‍ വിശ്വാസികളായ പ്രമുഖ കേരളാകോൺഗ്രസ് നേതാക്കൾ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.
പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും രണ്ടു ദിവസത്തെ സമ്മേളനത്തിനായി ഒരേ വിമാനത്തില്‍ ദുബായില്‍ എത്തിച്ച സഭയ്ക്ക് ഇരുവരെയും ഒരേ മേശയ്ക്ക് ചുറ്റും ഇരുത്താൻ കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനായിരുന്നു ഇരുവര്‍ക്കുമിടയിലെ സീറ്റ്. പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഷ്ട്രീയമായി രൂക്ഷമായ ഭിന്നതയിലായ യുഡിഎഫ് നേതാക്കളായ പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ചു പങ്കെടുത്ത ആദ്യ പരിപാടിയാണിത്.
ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, സതേണ്‍ അറേബ്യൻ വികാരിയാത്ത് ബിഷപ് ഡോ. പോൾ ഹിന്റർ, യുഎഇ സാംസ്കാരിക മന്ത്രി ഷേഖ് മുബാറക്ക് അൽ നഹ്യാൻ, സഭയുടെ സംഘടനാ ബിഷപ് ഡലഗേറ്റായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പുമാരായ മാർ പോളി കണ്ണുക്കാടൻ, മാർ റാഫേൽ തട്ടിൽ, മാർ ബോസ്കോ പുത്തൂർ, മാർ പോൾ ആലപ്പാട്ട്, മാർ സെബസ്റ്റ്യാൻ പോഴോലിപ്പറമ്പിൽ, മാർ ജോണ്‍ വടക്കേൽ, മാർ ജോസ് കല്ലുവേലിൽ, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ പി.ജെ. ജോസഫ്, സണ്ണി ജോസഫ്, മുൻ എംപിമാരായ പി.സി. തോമസ്, ഫ്രാൻസിസ് ജോർജ്, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, ഇസാഫ് ചെയർമാൻ പോൾ തോമസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ബംഗളുരു സയിൻ ഗ്രൂപ്പ് ചെയർമാൻ ജോയ് ഫിലിപ്പ്, ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. തൃശൂർ അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളായി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ വടക്കേത്തല, സെക്രട്ടറി സി.എൽ. ഇഗ്നേഷ്യസ്, ട്രഷറർ കെ.സി. ഡേവീസ് എന്നിവരും പങ്കെടുക്കും