ബന്ദിപ്പുർ യാത്രാ നിരോധനം; രാഹുൽ ഗാന്ധി പിണറായിയുമായി കൂടിക്കാഴ്ച നടത്തി

ബന്ദിപ്പൂര്‍ പാതയിലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകനെ നിയോഗിക്കും.

0

ന്യൂഡല്‍ഹി: ബന്ദിപ്പുര്‍ യാത്രാ നിരോധന വിഷയവുമായി ബന്ധപ്പെട്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.രാത്രി യാത്രാനിരോധനം വയനാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ആവശ്യപ്പെട്ടു.ബന്ദിപ്പൂര്‍ പാതയിലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകനെ നിയോഗിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട്ടിലെ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കി

യാത്രാ നിരേധനത്തെ തുടർന്ന് വയനാട്ടിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എത്രയും പെട്ടെന്ന് വയനാട് സന്ദര്‍ശിക്കും. പ്രളയ ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതും ബന്ദിപൂര്‍ രാത്രിയാത്ര നിരോധനവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചര്‍ച്ചയായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ വ്യക്തമാക്കി.

യാത്രാ നിരോധനത്തിനെതിരെ വയനാട്ടില്‍ സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

You might also like

-