വാഗമൺ ഭൂമി കൈയേറ്റം,ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തിനടപടി സ്വീകരിക്കുന്നതിനും അഞ്ചംഗ പ്രത്യേക ദൗത്യസംഘത്തെ (STF) രൂപീകരിച്ച് കേരള ഹൈക്കോടതി
2. സനൂപ് എസ്. (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) 3. എ.കെ. മനോജ് – സർവേ സൂപ്രണ്ട്, എ.എൽ.സി. ഓഫീസ്, ദേവികുളം. 4. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്), തിരുവനന്തപുരം.എന്നിവരാണ് സംഘത്തി മറ്റ് അംഗങ്ങൾ
കൊച്ചി |ഇടുക്കിയിലെ വാഗമൺ ഭൂമി കൈയേറ്റം,ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തിനടപടി സ്വീകരിക്കുന്നതിനും അഞ്ചംഗ പ്രത്യേക ദൗത്യസംഘത്തെ (STF) രൂപീകരിച്ച് കേരള ഹൈക്കോടതി,ഇടുക്കി ജില്ലയിലെ മൂന്നാർ വാഗമൺ മറ്റു പ്രദേശങ്ങളിലെയും ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി കൈയേറ്റങ്ങൾ, വ്യാജ പട്ടയങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകൾ എന്നിവ പരിഹരിക്കുന്നതിനായി കേരള ഹൈക്കോടതി അഞ്ചംഗ പ്രത്യേക ദൗത്യസംഘത്തിന് (Special Task Force – STF) രൂപം നൽകിയിട്ടുള്ളത് .
One Earth One Life v. State of Kerala എന്ന കേസിലാണ് ഹൈക്കോടതിയുടെ നിർണായക നടപടി.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) തയ്യാറാക്കി ഡിസംബർ 10-നകം സമർപ്പിക്കണമെന്നും കോടതി പ്രത്യേക ദൗത്യസംഘത്തിന് നിർദേശം നൽകി.
അഞ്ചംഗ STF-ന് നേതൃത്വം നൽകുന്നത് പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ് IAS ആയിരിക്കും
ആദ്യഘട്ടത്തിൽ അഞ്ചംഗങ്ങൾ മാത്രമുള്ള സംഘമായിരിക്കും രൂപീകരിക്കുകയെന്ന് കോടതി വ്യക്തമാക്കി.പിന്നീട് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കും .സംഘത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, യാത്രാസൗകര്യങ്ങൾ എന്നിവ സർക്കാർ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.1. എസ്. ഷംസുദ്ദീൻ (IPS)
2. സനൂപ് എസ്. (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്)
3. എ.കെ. മനോജ് – സർവേ സൂപ്രണ്ട്, എ.എൽ.സി. ഓഫീസ്, ദേവികുളം.
4. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്), തിരുവനന്തപുരം.എന്നിവരാണ്
സംഘത്തി മറ്റ് അംഗങ്ങൾ
ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും വ്യക്തമായ നടപടിക്രമം തയ്യാറാക്കണം.
പ്രത്യേകിച്ച് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം:
– ഓരോ റവന്യൂ ഓഫീസിലെയും ഭൂമി സംബന്ധമായ രേഖകൾ.
– ജില്ലാ റവന്യൂ ഓഫീസുകളിലെയും താലൂക്ക് ഓഫീസുകളിലെയും രജിസ്റ്ററുകൾ.
– വില്ലേജ് ഓഫീസുകളിലെ ഭൂമി രേഖകളും പട്ടയങ്ങളും.
– ഭൂമിയുടെ വിസ്തീർണം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച രേഖകൾ.
– വ്യാജ പട്ടയങ്ങളും ഭൂമി കൈയേറ്റങ്ങളും കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ.
– വിവിധ സർക്കാർ സമിതികൾ നേരത്തേ നൽകിയ ശുപാർശകളുടെ പരിശോധന.
പ്രത്യേക ദൗത്യസംഘം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കോടതിയുടെ അമിക്കസ് ക്യൂറിയായ അഭിഭാഷകൻ ഹരീഷ് വാസുദേവനെ കൃത്യമായി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിലുള്ള SIT-യുടെയും ഡിജിറ്റൽ സർവേ സംഘത്തിന്റെയും പ്രവർത്തനം തുടരും
നേരത്തേ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘവും (SIT) ഡിജിറ്റൽ സർവേ സംഘവും സ്വതന്ത്രമായി പ്രവർത്തനം തുടരുമെന്ന് കോടതി വ്യക്തമാക്കി.
പുതിയ STF-ന്റെ രൂപീകരണം ഈ രണ്ട് സംഘങ്ങളുടെയും പ്രവർത്തനങ്ങളിൽ ഇടപെടലുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
20 വർഷത്തിലേറെയായി സമിതികൾ; ശുപാർശകൾ നടപ്പായില്ലെന്ന് കോടതി
മൂന്നാർ, വാഗമൺ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭൂമി കൈയേറ്റം, വ്യാജ പട്ടയങ്ങൾ, ഭൂമി ഭരണത്തിലെ ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒക്ടോബർ 22-ന് പുറപ്പെടുവിച്ച മുൻ ഉത്തരവിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ സർക്കാർ സമിതികൾ സമർപ്പിച്ച ശുപാർശകൾ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന ആശങ്ക കോടതി പ്രകടിപ്പിച്ചിരുന്നു.ഇന്നത്തെ ഉത്തരവിലും കോടതി ഈ വിഷയം ആവർത്തിച്ചു.നിലവിലുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും അതിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകളും അധികാരങ്ങളും നൽകിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് നിലവിലുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതലകൾ പുതിയ STF ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ, വിവിധ സമിതികളുടെ ശുപാർശകളും പ്രസക്തമായ രേഖകളും STF ഉടൻ പരിശോധിക്കണം. ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രോട്ടോക്കോൾ അഥവാ SOP തയ്യാറാക്കണം.കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശും അഭിഭാഷകരായ പ്രവീൺ എസ്., ഡെയ്സി എ. ഫിലിപ്പോസും ഹാജരായി.സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.വി. വിൻസെന്റും അഭിഭാഷകൻ റാഫേൽ തെക്കനും ഹാജരായി.