റോഡരികിലെ പൊന്തക്കാടുകൾ നീക്കം ചെയ്ത ജെ സി ബി വനവകുപ്പ് കസ്റ്റഡിയിൽ എടുത്തു ,ഓഫീസ് വളഞ്ഞു നാട്ടുകാർ . അന്യമായി കസ്റ്റഡിയിലെടുത്ത ജെസിബി ബലമായി മോചിപ്പിച്ചു മാത്യു കുഴൽ നടൻ
മുള്ളരിങ്ങാട് - ചാത്തമറ്റം റോഡ് നിർമ്മാണവുമായി ബന്ധപെട്ടു റോഡരുകിൽ മെറ്റൽ സൂക്ഷിക്കുന്നതിനായി റോഡരികിൽ സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് വനപാലകരുടെ പരാക്രമം
കോതമംഗലം | റോഡ് നിർമാണത്തിന് മെറ്റലും മറ്റും സൂക്ഷിക്കുന്നതിന് പൊന്തക്കാട് വൃത്തിയാക്കിയ ജെ സി ബി വന വകുപ്പ് അന്യമായി കസ്റ്റഡിയിലെടുത്തു . നിർമ്മാണ കരാർ ഏറ്റെടുത്ത കരാറുകാരനെയും വനപാലകർ വനപാലകർ കസ്റ്റഡിയിലെടുത്തു . മുള്ളരിങ്ങാട് – ചാത്തമറ്റം റോഡ് നിർമ്മാണവുമായി ബന്ധപെട്ടു റോഡരുകിൽ മെറ്റൽ സൂക്ഷിക്കുന്നതിനായി റോഡരികിൽ സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് വനപാലകരുടെ പരാക്രമം .ഇതേതുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്തത്തിൽ നാട്ടുകാർ ചാത്തമറ്റം വനം വകുപ്പ് ഓഫീസ് വളഞ്ഞും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്യമായി കസ്റ്റഡിയിലെടുത്ത ജെസിബി മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽ നടൻ എത്തി മോചിപ്പിച്ചു .
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി മുള്ളരിങ്ങാട് – ചാത്തമറ്റം റോഡിന്റെ പണി കഴിഞ്ഞ ദിവസം ആണ് ആരംഭിച്ചത്. തകർന്നു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണം എന്നത് വളരെ കാലമായി നാട്ടുകാരുടെ നിരന്തരമായ ആവശ്യമായിരുന്നു. ഇടുങ്ങിയ വഴികളും, കയറ്റിറക്കങ്ങളും ഉള്ള ഈ ഹൈറേഞ്ച് റോഡ് കുറച്ചു ദൂരം വന മേഖലയിലൂടെയാണ് കടന്നു പോകുന്നത്. ഗതാഗത യോഗ്യമല്ലാത്ത റോഡ് കാരണം പലപ്പോഴും ആളുകൾ രാത്രി കാലങ്ങളിൽ വന മേഖലയിൽ കുടുങ്ങി പോകുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്.
വനാതിർത്തിയിൽ നിന്നും റോഡിലേക്ക് വളർന്ന കാടുപടലങ്ങൾ , വൃത്തിയാക്കുന്നതിനായി കഴിഞ്ഞദിവസം കൊണ്ട് വന്ന ജെ.സി.ബിയും , ജെ.സി.ബിയുടെ ഓപറേറ്ററെയും അന്യമായി ഡി.എഫ്.ഒ യും സംഘവും കസ്റ്റഡിയിലെടുക്കകയായിരിന്നു, കോതമംഗലം ഡി. എഫ്.ഒ യുടെ നേതൃത്തത്തിലായിരിന്നു വനപാലകർ പ്രദേശത്ത് വനപാലകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് . വന്പളക്കാരുടെ നടപടിയിൽ പ്രതിക്ഷേച്ഛ നാട്ടുകാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്തത്തിലെത്തി ഫോറെസ്റ് ഓഫിസ് ഉപരോധിക്കുകയായിരുന്നു . കസ്റ്റഡിയിലെടുത്ത ജെ സി ബിയും ഓപ്പറേറ്ററെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ സംഘടിച്ചു മണിക്കൂറുകളോളം പ്രതിക്ഷേതിച്ചെങ്കിലും വനപാലകർ ജെസി ബി വീട്ടുനൽക്കാത്തതിനെതുടന്നാണ് മുവാറ്റുപുഴ എം എൽ എ മാത്യു കുഴല്നാടന് സംഭവ സ്ഥലത്തു എത്തുന്നത് . എം എൽ എ ആവശ്യപ്പെട്ടെങ്കിലും ജെ സി ബി വിട്ടു നല്കാൻ വനപാലകർ തയ്യാറായില്ല തുടർന്ന് . ഇതുമായി ബന്ധപ്പെട്ട മുഴവൻ കേസുകളും തന്റെ പേരിൽ രജിസ്റ്റർ ചെയ്തുകൊള്ളാൻ വനപാലകരോട് ആവശ്യപ്പെട്ട ശേഷം കസ്റ്റഡിയിലെടുത്ത ജെ സി ബി യും ഓപറേറ്ററെയും എം എൽ എ മോചിപ്പിച്ചു .
നാട്ടുകാരുടെ ന്യായമായ അവകാശങ്ങൾക്കെതിരെ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് തടയുകയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. ഇതിന്റെ പേരിൽ ഇനി നാട്ടുകരെയോ മറ്റ് തൊഴിലാളികളേയോ ഉപദ്രവിക്കരുതെന്നും, കേസ് എടുക്കുകയാണെങ്കിൽ തന്നെ പ്രതിയാക്കി എടുത്തുകൊള്ളാനും എം. എൽ. എ വനപാലകരെ അറിയിച്ചിട്ടുണ്ട് .
റോഡിനോട് ചേർന്നുള്ള പൊന്തക്കാടുകൾ വൃത്തിയാക്കി റോഡ് നിർമ്മാണത്തിനായി മെറ്റൽതാത്കാലികമായി സൂക്ഷിക്കുന്നതിനാണ് കരാറുകാരൻ റോഡരികിലെ കാടുപടലങ്ങൾ വൃത്തിയാക്കിയത് . വനപാലകരുടെ ജനവിരുദ്ധ നടപടിക്കെതിരെ വലിയ പ്രതിക്ഷേധമാണ് പ്രദേശത്തുണ്ടായിട്ടുള്ളത്.