സംസ്ഥാനത്തു ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാശൃംഖല അണിനിരന്നത് 70 ലക്ഷത്തോളം പേര്‍

താടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്

0

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധനിലപാടുകള്‍ക്കെതിരെ ഇടതുപക്ഷം തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ കൈകോര്‍ത്ത് കേരളം.ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച പ്രഖ്യാപനവുമായാണ് കേരളം മഹാശൃംഖലയില്‍ കൈകോര്‍ത്തത്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയപാതയിലാണ് 70 ലക്ഷത്തോളം പേര്‍ പങ്കെടുത്ത മനുഷ്യശൃംഖല തീര്‍ത്തത്. എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ അണിനിരന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബസമേതമാണ് മുഖ്യമന്ത്രി ശൃംഖലയിൽ അണിനിരന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
പൗരത്വ നിയമത്തിൽ തിരുത്തൽ വേണമെന്ന് ലോക രാജ്യങ്ങൾ പോലും ആവശ്യപ്പെടുന്ന നിലയുണ്ടായി. ഇതിനെല്ലാം മുൻനടക്കുന്നതാണ് കേരളത്തിലെ പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് മനുഷ്യമഹാശൃംഖല ഒരുക്കിയത്. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ രൂപപെട്ടിട്ടുള്ള വികാരം സമരത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ സമരമുറയുടെ ലക്ഷ്യം.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍ഗോട്ട് ശൃംഖലയുടെ ആദ്യകണ്ണിയായി. കളിയിക്കാവിളയില്‍ പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി അവസാനകണ്ണിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന ഇടതുപക്ഷനേതാക്കള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ശൃംഖലയുടെ കണ്ണികളായി.

You might also like

-