സീഡര് പാർക്ക് (ടെക്‌ സാസിൽ) ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏപ്രിൽ 6 നു വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2019 ഏപ്രിൽ 6 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും.

0

സീഡര് പാർക്ക് (ടെക്‌ സാസ് ):-ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏപ്രിൽ 6 നു സീഡര് പാർക്കിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.എക്കൽ വോളന്റീർ ടീമിന്റെയും വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളുടേയും സഹകരണത്തോടെ സീഡര് പാർക്കിലുള്ള ടെംപിൾ കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

2019 ഏപ്രിൽ 6 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ് .
Address
Temple community hall
2509 W.New hope dr
Cedar park TX 78613
PH:713-626-2148

You might also like

-