നടിയെ ആക്രമിച്ച കേസിൽ എട്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കാം ഹൈക്കോടതി

നിലവിൽ രണ്ടാമത്തെ പ്രോസിക്യുട്ടറും രാജിവച്ച സാഹചര്യത്തിൽ കേസിന്റെ വിചാരക്ക് പുതിയ പ്രോസിക്യുട്ടറെ നിയമിക്കാനും ഹൈ കോടതി സർക്കാരിന് നിർദേശം നൽകി

0

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി പ്രോസിക്യുഷന് അനുകൂലമായ വിധി പുറപ്പെടുവിച്ചു ഹൈക്കോടതി .12 സാക്ഷികളിൽ എട്ടു പേര് വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി കേസിൽ നിർണായക മൊഴികൾ നൽകാൻ സാദ്ധ്യതയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു .നിലവിൽ രണ്ടാമത്തെ പ്രോസിക്യുട്ടറും രാജിവച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണക്ക്പുതിയ പ്രോസിക്യുട്ടറെ നിയമിക്കാനും ഹൈ കോടതി സർക്കാരിന് നിർദേശം നൽകി. പത്തു ദിവസത്തിനുള്ളിൽ പ്രോസിക്യുട്ടറെ കണ്ടെത്തി നിയമിക്കാനാണ് ഡയറക്ടറൽ ജനറൽ ഓഫ് പ്രോസിക്യുഷന് ഹൈ കോടതി നിർദേശം നൽകിയിട്ടുള്ളത് . കേസിൽ നിർണായക മൊഴി നൽകിയേക്കാവുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. 12 സാക്ഷികളെ വിസ്തരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.പ്രധാനപ്പെട്ട രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ഹൈക്കോടതി അനുമതി നൽകി.

ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജിയിൽ വിധി പറഞ്ഞത് . എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനാണ് വിചാരണ കോടതി അനുമതി നൽകിയതിന് പുറമെ കേസിൽ നിർണായകമായേക്കാവുന്ന പല സാക്ഷിമൊഴികളും വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചിരുന്നു. വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

മതിയായ കാരണം ഇല്ലാതെ സാക്ഷികളെ വീണ്ടും വിസ്തരിക്കാനാകില്ലെന്നായിരുന്നു വിചാരണ വേളയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന് പുറമേ മാസങ്ങൾക്ക് ശേഷം ലഭിച്ച ഹർജിയിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങിനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.

You might also like

-