“പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തനിക്ക് ഈ ഗതിവരില്ലായിരുന്നു” കോട്ടയത്ത് കൊടും ക്രിമിനൽ തല്ലിക്കൊന്ന ഷാൻ ബാബുവിന്റെ മാതാവ്

"എന്റെ മകൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ പറ്റാതിരുന്നത്. രാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാർ എന്ത് ചെയ്യുവായിരുന്നു? അവൻ എന്‍റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടിട്ടു. ഈ ഗവർൺമെന്റ് എന്തിനാണ് ഇവനെപ്പൊലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത് ? എന്‍റെ പൊന്നുമോനെ തിരിച്ചുതരുവോ ? ഈ കാലൻമാരെയൊക്കെ എന്തിനാണ് പുറത്ത് വിടുന്നത് "

0

കോട്ടയം | പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഗുണ്ട മർദ്ദിച്ചു കൊന്ന ഷാൻ ബാബുവിന്റെ മാതാവ് ത്രേസ്യാമ്മ. പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തനിക്ക് ഈ ഗതിവരില്ലായിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. രാവിലെ ആകുമ്പോഴേക്കും മകനെ കണ്ട് പിടിച്ചുതരാമെന്നാണ് പറഞ്ഞത്. എന്നാൽ മകന്റെ മൃതദേഹമാണ് രാവിലെ കണ്ടതെന്ന് ത്രേസ്യാമ്മ പ്രതികരിച്ചു.

“എന്റെ മകൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ പറ്റാതിരുന്നത്. രാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാർ എന്ത് ചെയ്യുവായിരുന്നു? അവൻ എന്‍റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടിട്ടു. ഈ ഗവർൺമെന്റ് എന്തിനാണ് ഇവനെപ്പൊലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത് ? എന്‍റെ പൊന്നുമോനെ തിരിച്ചുതരുവോ ? ഈ കാലൻമാരെയൊക്കെ എന്തിനാണ് പുറത്ത് വിടുന്നത്

ഷാനെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതിന് പിന്നാലെ പോലീസിൽ പരാതിപ്പെട്ടിരുന്നു. ജോമോൻ ആണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മകനെ കണ്ടെത്തി നൽകാമെന്ന് പറഞ്ഞ് തന്നെ തിരിച്ചയച്ചു. രണ്ട് മണിയായപ്പോൾ തന്റെ കുഞ്ഞിനെ കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുൻപിലിട്ടുവെന്നും അവർ പറഞ്ഞു.

പോലീസുകാർ എന്ത് നോക്കി നിൽക്കുകയായിരുന്നു. എത്രോയോ പേരെ ഇവനെപ്പോലുളളവർ കൊന്നു തള്ളുന്നു. എന്തിനാണ് ഇവരെയൊക്കെ സർക്കാരും പോലീസും വെറുതെ വിടുന്നത്. എന്തിനാണ് തന്റെ മോനോട് ഇങ്ങനെ ചെയ്തത്. ഞങ്ങൾ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്തിനാണ് സർക്കാർ ഇങ്ങിനെയുള്ള കാലന്മാരെ കയറൂരി വിടുന്നതെന്നും ത്രേസ്യാമ്മ പ്രതികരിച്ചു.

ജോമോൻ ആണ് തട്ടിക്കൊണ്ട് പോയത് വ്യക്തമായിരുന്നില്ലെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുലർച്ചെ ഷാനിനെ കൊന്ന് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം

അതേസമയം കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മർദിച്ചിരുന്നു. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശിൽപ വ്യക്തമാക്കി. ഷാൻ ബാബുവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോൻ പൊലീസിനോട് പറഞ്ഞു. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്‌തെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ജില്ലയിൽ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തും മർദിച്ച പാടുകൾ ഉണ്ടായിരുന്നതായും എസ് പി ഡി ശിൽപ വ്യക്തമാക്കി

-

You might also like

-