ചൂട് ഇനിയും കൂടും തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ജാഗ്രത !
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് ദുരന്ത നിവലാരണ അതോറിറ്റി വ്യക്തമാക്കുന്നു.
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളിൽ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് ദുരന്ത നിവലാരണ അതോറിറ്റി വ്യക്തമാക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതി ഉള്ളത്. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്
താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. പഠനാർത്ഥമാണ് താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നതെന്നും അതിൽ മാറ്റങ്ങൾ വരാമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള വേനൽ കാല ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം