അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ,നാളെ കൊച്ചിയിൽ യോഗം

വനം വകുപ്പിനെതിരെ പ്രതിഷേധസമരം നടക്കുന്ന സിങ്കുകണ്ടവും 301 കോളനിയിൽ സന്ദർശിക്കാൻ സമിതിവിസമ്മതിച്ചു . സമിതിക്ക് നാട്ടുകാരെ ഭമുള്ളതുകൊണ്ടാണ് പ്രദേശവാസികളെ മടങ്ങിയതെന്ന്‌ സമരസമതി അറിയിച്ചു

0

മൂന്നാർ | അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥിതി അവലോകനം ചെയ്യാന്‍ നാളെ പത്ത് മണിക്ക് വീണ്ടും യോഗം ചേരുമെന്ന് അമിക്കസ്‌ക്യൂറി അഡ്വ. രമേശ് ബാബു അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ആനയിറങ്കലില്‍ നിന്നാണ് വിദഗ്ധസമിതി സന്ദര്‍ശനം തുടങ്ങിയത്. അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കടയും ലയവും സംഘം പരിശോധിച്ചു. കൊച്ചുകുട്ടികള്‍ അടക്കം പരാതിയുമായി സമിതി അംഗങ്ങള്‍ക്ക് മുന്നിലെത്തി.അതേസമയം വനം വകുപ്പിനെതിരെ
പ്രതിഷേധസമരം നടക്കുന്ന സിങ്കുകണ്ടവും 301 കോളനിയിൽ സന്ദർശിക്കാൻ സമിതിവിസമ്മതിച്ചു . സമിതിക്ക് നാട്ടുകാരെ ഭമുള്ളതുകൊണ്ടാണ് പ്രദേശവാസികളെ മടങ്ങിയതെന്ന്‌ സമരസമതി അറിയിച്ചു.

രാവിലെ 9 മണിയോടെയാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറില്‍ എത്തിയത്. ജനപ്രതിനിധികളുമായും ആദിവാസി ഊരുകളിലെ ആളുകളുടെയും, അരികൊമ്പന്റെ ആക്രമണം സ്ഥിരമായുള്ള പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട സന്ദര്‍ശിച്ച ശേഷം നാട്ടുകാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ബി.എല്‍ റാം, സൂര്യനെല്ലി, ചിന്നക്കനാല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സംഘം കുങ്കി താവളത്തില്‍ എത്തി. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.ആനയെ പിടികൂടണമെന്നും, പ്രശ്‌ന ബാധിത പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ അറിയിച്ചു.

You might also like

-