പോലീസ്കൊ ല ഡി വൈ എസ് പി മുൻ‌കൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് ഡിവൈഎസ്പി ബി. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

0

കൊച്ചി :നെയ്യാറ്റുംകരയിൽ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ് പി  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് ഡിവൈഎസ്പി ബി. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ പൊലീസുകാരന്‍ മുങ്ങിയത് സര്‍വീസ് റിവോള്‍വറും തിരകളുമായിട്ടാണെന്ന വ്യക്തമാക്കി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംഭവത്തില്‍ പ്രതിയായ ഡിവൈഎസ് പി ഒളിവില്‍ പോകുന്നതിന് സഹായകരമായത് പൊലീസിന്റെ വീഴ്ചയാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഡിവൈഎസ് പി ഹരികുമാര്‍ കൃത്യം നടന്ന ശേഷം വാടകവീട്ടിലെത്തി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സഹായത്തിനായി വിളിച്ചു. എല്ലാവരും തള്ളിക്കളഞ്ഞതോടെയാണ് ഹരികുമാര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചത്.

ഇതിനായി സര്‍വീസ് റിവോള്‍വറുമായി പ്രതി മധുരയിലേക്ക് പോയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കൊലപാതക കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വറുമായി രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇതിന് സഹായകരമാകുന്ന നിലപാടുകളാണ് തുടക്കം മുതല്‍ പൊലീസ് സ്വീകരിച്ചതെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

You might also like

-