നോട്ട് നിരോധനം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വിശദീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയതോടെ എല്ലാവര്‍ക്കും നികുതി അടയ്‌ക്കേണ്ടി വരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്ന ദുഷ്‌കരമായി മാറി

0

ഡൽഹി :നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വിചിത്ര വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിട്ടത് നോട്ട് കണ്ടുകെട്ടലല്ല. മറിച്ച് രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ച് ശരിയായ സാമ്പത്തിക വ്യവസ്ഥ നിര്‍മ്മിക്കുകയെന്നതായിരുന്നു.ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ പടിയായിരുന്നു നോട്ട് നിരോധനം. ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയതോടെ എല്ലാവര്‍ക്കും നികുതി അടയ്‌ക്കേണ്ടി വരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്ന ദുഷ്‌കരമായി മാറി.

ആളുകള്‍ നോട്ടു നിരോധനത്തെ വിമര്‍ശിച്ച് കൊണ്ട് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് പറയുന്നു. പക്ഷേ നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം നോട്ടു കണ്ടുകെട്ടല്‍ അല്ല. പകരം പുതിയ സാമ്പത്തിക വ്യവസ്ഥ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

You might also like

-