വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി, കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം.

ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.

0

ന്യൂയോർക്ക് :ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്ന സ്വകാര്യ കുത്തക കമ്പനികളെ ജനഹിതം മറന്ന് മോഡി സർക്കാർ സംരക്ഷിക്കുമ്പോൾ വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. കൊവിഡിന് എതിരായ നിര്‍ണായക നിമിഷമെന്ന് ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന പറഞ്ഞു.

വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ ഇതേക്കുറിച്ച് അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തായ് സംസാരിച്ചു. കൂടുതല്‍ കമ്പനികള്‍ക്ക് ഇങ്ങനെ വാക്‌സിന്‍ ലോകത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കും. പേറ്റന്റ് സംരക്ഷണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രധാനം മഹാമാരി അവസാനിപ്പിക്കുന്നതിലാണെന്നും അവര്‍ പറഞ്ഞു.ലോക വ്യാപാര സംഘടന മേധാവി ജനറല്‍ എന്‍ഗോസി ഓകാന്‍ജോ ഇവേയാല വികസിത- വികസ്വര രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. താത്കാലികമായാണ് വാക്സിന്‍ പേറ്റന്‍റില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യ- ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയോടെ മുന്‍പില്‍ വച്ചിരുന്നു.
വാക്‌സിൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമ്മാണത്തിന് അനുമതി നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും . കടുത്ത പ്രതിസന്ധിക്കിടയിലും മോദി സർക്കാർ ഇതുവരെ വാക്‌സിൻ നിർമ്മാണത്തിന് മറ്റു കമ്പനികളെ അനുവദിച്ചിട്ടില്ല .

You might also like

-