നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി

114 ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി. യുപി തീരങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. നേപ്പാള്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളെന്നാണ് സംശയം. യുപി തീരങ്ങളില്‍ ഇതുവരെ ഒഴുകിയിത്തിയത് 10 മൃതദേഹങ്ങളാണ്. ഗണ്ഡക് നദിയില്‍നിന്നാണ് അഴുകിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

114 ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്നുള്ള 187 പേരാണ് ഇതുവരെ രക്ഷപ്പെടുത്തിയത് എന്നാണ് ബോർഡിൻറെ കണക്കുകൾ. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനരാരംഭിച്ചു.

തിരിച്ചറിയാത്ത 229 മൃതദേഹങ്ങൾ സംസ്കരിക്കാനാണ് തീരുമാനം. ചിത്വാനിൽ കണ്ടെത്തിയ 233 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞത് 4 എണ്ണമാണ്. മൃതദേഹങ്ങൾ അഴുകി പകർച്ചവ്യാധി ഭീഷണി ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനാണ് തീരുമാനം. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം ഭരത്പൂർ ദേവഘട്ടിൽ സംസ്കാരം നടത്തും. ആശുപത്രികളിൽ മൃദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതും വലിയ വെല്ലുവിളിയാണ്.

You might also like

-