ഡാളസ് മാര്‍ത്തോമാ യുവജനസഖ്യം ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 14 മുതല്‍

ഒക്ടോബര്‍ 14, 21, 28 തിയ്യതികളിലായ് നടക്കുന്ന മത്സരങ്ങള്‍ അരങ്ങേറുന്നത് ഗാര്‍ലന്റ് ഒബനിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ഇരുപത് ഓവര്‍ ലിമിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന മത്സരങ്ങള്‍ ആവേശ ഭരിതമായിരിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

0

ഡാളസ്സ്: ഡാളസ്സ് ഏരിയാ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യാംഗങ്ങള്‍ക്കായി ഗാര്‍ലന്റില്‍ 2020 ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് യുവജനസംഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഖ്യം ഭാരവാഹികള്‍ അറിയിച്ചു.ഒക്ടോബര്‍ 14, 21, 28 തിയ്യതികളിലായ് നടക്കുന്ന മത്സരങ്ങള്‍ അരങ്ങേറുന്നത് ഗാര്‍ലന്റ് ഒബനിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ഇരുപത് ഓവര്‍ ലിമിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന മത്സരങ്ങള്‍ ആവേശ ഭരിതമായിരിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടേണ്ടതാണ്.ജോബി ജേക്കബ് 972 979 8950, സാബു മാത്യു 713 933 4644

You might also like

-