അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 11നാണ്. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടവും നിലവിൽ വന്നു

0

ന്യൂഡൽഹി ; അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ഛത്തീസ്ഗഡ്,തെലങ്കാന,രാജസ്ഥാൻ,മദ്ധ്യപ്രദേശ്,മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.ഒന്നാം ഘട്ടം നവംബർ 12 നും,രണ്ടാം ഘട്ടം നവംബർ 20 നും നടക്കും..മദ്ധ്യപ്രദേശിലും,മിസോറാമിലും ഒറ്റ ഘട്ടമായി നവംബർ 28 ന് വോട്ടെടുപ്പ് നടക്കും. രാജസ്ഥാനിലും,തെലങ്കാനയിലും ഡിസംബർ 7 ന് തെരഞ്ഞെടുപ്പ് നടക്കും.അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 11 ന് നടക്കും.

അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.ഡിസംബർ 15ന് മുൻപ് തിര‍ഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി.റാവത്ത് പറഞ്ഞു.

You might also like

-