മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ കോടതി റിപ്പോർട്ട്‌ തേടി

സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടെയെന്നും ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് 17ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം

0

കോട്ടയം| മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് . പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്.സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്.

സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടെയെന്നും ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് 17ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം കാലടിയിലായിരുന്നു സംഭവം. നാല് വയസുളള കുഞ്ഞിന് പനിക്കുള്ള മരുന്ന് വാങ്ങുന്നതിനായി മെഡിക്കല്‍ ഷോപ്പിന് സമീപം വാഹനം നിര്‍ത്താന്‍ പോയ ശരത്തിനെ പാര്‍ക്ക് ചെയ്യാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അനുവദിച്ചില്ലെന്നാണ് പരാതി. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ അതിന് ശേഷം മരുന്ന് വാങ്ങി തിരികെയെത്തിയ ശരത്തിനോട് പൊലീസ് വീണ്ടും ഭീഷണി ഉയര്‍ത്തിയതായും ആരോപണമുണ്ട്.

You might also like

-