ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്,ഡൽഹിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
ഇറാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഫോര്‍മുലയാണ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള പ്രധാനകാരണം. ഇറാനും യുഎഇയും സൗദിയും തമ്മില്‍ പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.
ഡൽഹി |ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ഡൽഹിയിലെത്തും. അതേസമയം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുക്കുന്നതാണ് തർക്കത്തിന് കാരണം.
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ ഷെർപമാരുടെ യോഗം ഡൽഹിയിൽ തുടരുകയാണ്. പശ്ചിമേഷ്യയിൽ യുഎസ് – ഇറാൻ സംഘർഷം കടുക്കുന്നതും ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നതും ചർച്ചകളെ ബാധിക്കുന്നു എന്നാണ് റിപ്പോർട്ട്. എല്ലാവർക്കും സ്വീകാര്യമായ പ്രഖ്യാപനത്തിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി പ്രത്യേക ചർച്ച നടത്തും..
ഇറാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഫോര്‍മുലയാണ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള പ്രധാനകാരണം. ഇറാനും യുഎഇയും സൗദിയും തമ്മില്‍ പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. എല്ലാ മേഖലകളിലും സമവായം ഉറപ്പാക്കി ഡല്‍ഹിയില്‍ ഒരു സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാനാണ് അംഗ രാജ്യങ്ങളിലെ ഷെര്‍പകളും ശ്രമിക്കുന്നു. മെയ് മാസത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യുഎഇക്കും ഇറാനുമിടയിലെ നയതന്ത്ര വിടവ് നികത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല് ഇത്തവണ ഒരു പൊതു നിലപാട് സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ ഉച്ചകോടിക്ക് മുന്നോടിയായി സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികണം.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും നാളെ ഡല്‍ഹിയില്‍ എത്തും. ശനിയാഴ്ച ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതിനിടെ ബ്രിക്‌സ് ഉച്ചകോടികള്‍ ഇന്ത്യക്ക് പ്രകടമായ നേട്ടങ്ങള്‍ നല്‍കിയിട്ടില്ല എന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് ഇന്ത്യയുടെ വളര്‍ച്ച ഇഷ്ടപ്പെടുന്നില്ല എന്നാണ് ബിജെപിയുടെ മറുപടി.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ ഭിന്നതയ്ക്കിടെ ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാളെ മുതല്‍ ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങും യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാനമായും ഭിന്നത നിലനിൽക്കുന്നത്. നാളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ സംയുക്ത പ്രസ്താവനയിലെ പരാമർശം എങ്ങനെ വേണം എന്നതും ചർച്ചയാകും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തും. മോദിയുടെ ക്ഷണം സ്വീകരിച്ച് ഷീ ജിൻപിങ് ഇന്ത്യയിൽ എത്തുമെന്ന് ഇന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ള ചർച്ച നടക്കും. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി അറുനൂറിലധികം വിദേശ മാധ്യമപ്രവർത്തകർ ദില്ലിയിലെത്തുന്നുണ്ട്.
ഫെബ്രുവരിയിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് പ്രത്യേക ക്ഷണം നൽകിയിരുന്നെങ്കിലും പകരം പ്രതിനിധിയെ പോലും ഇതുവരെ നിർദ്ദേശിച്ചിട്ടില്ല. ഷെയ്ഖ് ഹസീന ദില്ലിയിലെ മാധ്യമ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിൻറെ അതൃപ്തിയിലാണ് ബംഗ്ളാദേശ്. റഷ്യ ഉൾപ്പെന്ന യുറേഷ്യൻ കൂട്ടായ്മയുമായി വ്യാപാര കരാർ ഒപ്പുവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഉച്ചകോടിക്കിടെ നടക്കും. അതിനിടെ, ഇന്ത്യ – അമേരിക്ക വ്യാപാര കരാറിന് ഏതാണ്ട് അന്തിമ രൂപമായതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു. ഉചിതമായ സമയത്ത് കരാർ ഒപ്പുവെക്കുമെന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു. ധാരണയിലെത്തിയാൽ ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും.