ജൂബിലി നവപ്രഭയുടെ വിവാദത്തിലാക്കിയ രജിസ്ട്രാര്‍ രാജിവച്ചു
ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ ജയചന്ദ്രൻ തെറ്റായി രേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്താണ് ജയചന്ദ്രൻ ഇപ്പോൾ രാജി സമർപ്പിച്ചത്.
തിരുവനന്തപുരം:മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ തെറ്റായി ഡോ:ജയചന്ദ്രൻ രാജിവച്ചു . മന്ത്രിയുടെ ഭാര്യ കഴിഞ്ഞ ദിവസ്സം
വിവാദത്തെ തുടർന്ന് രാജിവച്ചിരുന്നു ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ സിൻഡിക്കേറ്റ് മിനുറ്റ്സിൽ തെറ്റായിരേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്താണ് ജയചന്ദ്രൻ ഇപ്പോൾ രാജി സമർപ്പിച്ചത്
വിവാദത്തെ തുടര്‍ന്ന് കേരള സർവകലാശാലയുടെ സ്വാശ്രയ കോഴ്‍സുകളുടെ ഡയറക്ടർ സ്ഥാനത്തു നിന്ന് മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചിരുന്നു. തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണമുയർത്തുന്നുവെന്ന് ഡോ.ജൂബിലി നവപ്രഭ തന്റെ രുചിക്ക് മുൻപ് പറഞ്ഞിരുന്നു . തന്നെ കരുവാക്കി മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാൻ തയ്യാറല്ലെന്നുംഅറിയിച്ചായിരുന്നു ജൂബിലി നവപ്രഭ രാജിവച്ചത്
കേരള സർവകലാശാലയിൽ മന്ത്രിയുടെ ഭാര്യയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി ആൻഡ് ടീച്ചേഴ്‍സ് എഡ്യൂക്കേഷന്‍റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
വിവിധ സ്വാശ്രയ കോഴ്സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാർക്ക് 50 ശതമാനവും. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും മാർക്കും. കോളേജിൽ വൈസ് പ്രിൻസിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയർ ചെയ്തവർ തന്നെ വേണമെന്നുമുണ്ട് നിബന്ധന. അതും ജി സുധാകരന്‍റെ ഭാര്യക്ക് ഉണ്ടായിരുന്നു.