കെവിന്‍ മക്കാര്‍ത്തി യു.എസ് ഹൗസ് റിപ്പബ്ലിക്കന്‍ ലീഡര്‍

പാര്‍ട്ടി പ്രതിനിധികളുടെ സമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് ജിം ജോര്‍ഡനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് 116ാമത് കോണ്‍ഗ്രസ്സിന്റെ നേതാവായി കെവിന്‍ മെക്കാര്‍ത്തി വിജയിച്ചത്

0

വാഷിംഗ്ടണ്‍ ഡി സി: 2018 ലെ മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ യു എസ് പ്രതിനിധി സഭയില്‍ ന്യൂനപക്ഷമായി മാറിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായി കാലിഫോര്‍ണിയായില്‍ നിന്നുള്ള കെവിന്‍ മെക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 14 ന് നടന്ന പാര്‍ട്ടി പ്രതിനിധികളുടെ സമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് ജിം ജോര്‍ഡനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് 116ാമത് കോണ്‍ഗ്രസ്സിന്റെ നേതാവായി കെവിന്‍ മെക്കാര്‍ത്തി വിജയിച്ചത്. 159 വോട്ടുകള്‍ കെവിന് ലഭിച്ചപ്പോള്‍ 43 വോട്ടുകള്‍കൊണ്ട് ജോര്‍ഡന് തൃപ്തിപ്പെടേണ്ടിവന്നു.

ന്യൂനപക്ഷവിപ്പായി കോണ്‍ഗ്രസ് അംഗം സ്റ്റീവ് സ്ക്കാലിസിനേയും, റിപ്പബ്ലിക്കന്‍ കോണ്‍ഫ്രന്‍സ് ചെയര്‍മാനുമായി ലിസ് ചെനിയേയും സമ്മേളനം തിരഞ്ഞെടുത്തു.1970 ലെ വാട്ടര്‍ ഗേറ്റ് അഴിമതിക്ക് ശേഷം യു എസ് ഹൗസ്സില്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേടിയ വന്‍ വിജയമാണ് ഈ വര്‍ഷത്തെ മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ലഭിച്ചത്.

മെക്കാര്‍ത്തിയുടെ തട്ടകമായ കാലിഫോര്‍ണിയായിലെ നിരവധി സീറ്റുകള്‍ റിപ്പബ്ലിക്കന്‍സില്‍ നിന്നും ഡമോക്രാറ്റുകള്‍ പിടിച്ചെടുത്തു.യു എസ് ഹൗസ് ആംഡ് സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് തോണ്‍ബെറി (ടെക്‌സസ്സ്)യാണ് മെക്കാര്‍ത്തിയുടെ പേര്‍ നിര്‍ദ്ദേശിച്ചത്.

You might also like

-