ഛത്തീസ്ഗഢിലെ 15 വര്‍ഷത്തെ ബി ജെ പി ദുര്‍ഭരണത്തിന് അന്ത്യം

അധികാരത്തിലെത്താന്‍ 90 ല്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷം വേണ്ടിയിരുന്നത്. ശക്തമായ കോണ്‍ഗ്രസ്-ബിജെപി പോരാട്ടത്തിന് വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢിലെ സ്ഥിതിഗതികള്‍ തുടക്കം മുതലെ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു

0

റായ്പുര്‍: തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലേറാമെന്ന ബിജെപി മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ട് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് വിജയം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും തകിടം മറിച്ച് 64 സീറ്റുകള്‍ സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. അധികാരം നഷ്ടമായതോടെ രാമന്‍ സിംഗിന്‍റെ 15 വര്‍ഷം നീണ്ട മുഖ്യമന്ത്രി പദത്തിനുകൂടിയാണ് വിരാമമായത്.

അധികാരത്തിലെത്താന്‍ 90 ല്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷം വേണ്ടിയിരുന്നത്. ശക്തമായ കോണ്‍ഗ്രസ്-ബിജെപി പോരാട്ടത്തിന് വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢിലെ സ്ഥിതിഗതികള്‍ തുടക്കം മുതലെ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. ശക്തമായ ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ലായെന്നതാണ് വാസ്തവം. കേവലം 17 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇവിടെ നിന്ന് നേടാനായത്. ജെസിസി ഒന്നും മറ്റുള്ളവര്‍ ആറും സീറ്റുകള്‍ നേടി.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ ജയിച്ചിരുന്നത്. 2003ൽ 50 സീറ്റ് ബിജെപി നേടിയപ്പോൾ കോൺഗ്രസിനുണ്ടായിരുന്നത് 37 സീറ്റ് മാത്രമാണ്. 2008 ലും ബിജെപി ഇതുതുടര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് 38 സീറ്റ് നേടി. എന്നാല്‍ 2013 ല്‍ ബിജെപി 49 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് 39 സീറ്റുകള്‍ ലഭിച്ചു. അടിപതാറാതെ നിന്ന മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കൂപ്പുകുത്തിയ ബിജെപിയെയാണ് ഇത്തവണ ഛത്തീസ്ഗഡില്‍ കണ്ടത്.

You might also like

-