അഫ്ഗാനിൽ താലിബാന്റെ സമ്പൂർണ ആധിപത്യം പഞ്ച്ഷിർ താഴ്വര പിടിച്ചെടുത്തതായി താലിബാൻ

"നിങ്ങൾ എവിടെയായിരുന്നാലും, അകത്തോ പുറത്തോ, ഞങ്ങളുടെ രാജ്യത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ദേശീയ പ്രക്ഷോഭം ആരംഭിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു,"

0

അഫ്ഗാനിൽ താലിബാന്റെ സമ്പൂർണ ആധിപത്യം പഞ്ച്ഷിർ താഴ്വര പിടിച്ചെടുത്തതായി താലിബാൻ തങ്ങളുടെ പോരാളികൾ തിങ്കളാഴ്ച പഞ്ച്ഷിർ താഴവരയിൽ ആധിപത്യം സ്ഥാപിച്ച് പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ താലിബാൻ സംഘം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിട്ടുണ്ട് .

അതേസമയം “എല്ലാ തന്ത്രപരമായ സ്ഥാനങ്ങളിലും” തങ്ങൾ ഇപ്പോഴും ഉണ്ടെന്നും “പോരാട്ടം തുടരുമെന്നും” പഞ്ച്ഷിർ പ്രതിരോധ പോരാളികൾ പറഞ്ഞു.താലിബാനെതിരായ “ദേശീയ പ്രക്ഷോഭത്തിന്” പഞ്ച്ഷിർ നേതാവ് ആഹ്വാനം ചെയ്തിട്ടുണ്ട്.

നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ (എൻആർഎഫ്) നേതാവ് അഹമ്മദ് മസൂദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശബ്ദരേഖയിൽ അന്താരാഷ്ട്ര സമൂഹം താലിബാനെ നിയമവിധേയമാക്കുകയും അവർക്ക് സൈനികവും രാഷ്ട്രീയവും ആത്മവിശ്വാസം നൽകുകയും ചെയ്തതായി കുറ്റപ്പെടുത്തി .

“നിങ്ങൾ എവിടെയായിരുന്നാലും, അകത്തോ പുറത്തോ, ഞങ്ങളുടെ രാജ്യത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ദേശീയ പ്രക്ഷോഭം ആരംഭിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു,” .നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ (എൻആർഎഫ്) നേതാവ് അഹമ്മദ് മസൂദ് അഫ്ഗാൻ ജനതയോട് ആഹ്വാനം ചെയ്തു .

അമേരിക്കൻ പിന്തുണയുള്ള സർക്കാരിന്റെ തകർച്ചയെ തുടർന്ന് ആഗസ്റ്റ് 15 ന് തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ മൂന്നാഴ്ച മുമ്പ് അഫ്ഗാനിസ്ഥാന്റെ ബാക്കി ഭാഗങ്ങൾ പിടിച്ചെടുത്തു.

താലിബാനെ തുരത്താൻ അമേരിക്കൻ സൈന്യം അധിനിവേശം നടത്തി ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും താലിബാന്റെ തിരിച്ചുവരവ്
150,000 മുതൽ 200,000 വരെ ആളുകൾ താമസിക്കുന്ന പർവത താഴ്വരയായ പഞ്ച്ഷിർ. 1980 കളിൽ അഫ്ഗാനിസ്ഥാൻ സോവിയറ്റ് അധീനതയിലായിരുന്നപ്പോഴും 1996 നും 2001 നും ഇടയിൽ കാബൂളിലെ ദേഹ് സാബ് പ്രദേശത്ത് താലിബാൻ ഭരണത്തിലിരുന്നപ്പോഴും പ്രതിരോധ കേന്ദ്രമായിരുന്നു അത്. അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അഫ്ഗാൻ എൻഡിഎസ് 01 സേനയും ഇവിടെയാണ്തമ്പടിച്ചിരുന്നത് ഇപ്പോൾ സി ഐ എ ക്യാമ്പ് താലിബാന്റെ നിയന്ത്രണത്തിലാണ്.

താലിബാൻ പറയുന്നതനുസരിച്ച്, അമേരിക്കൻ സൈനികർ പ്രധാനപ്പെട്ട രേഖകളും നൂറുകണക്കിന് കവചിത ടാങ്കുകളും ആയുധങ്ങളും ഹെലികോപ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്

You might also like