യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുംതമ്മിലുള്ള കുടിക്കാഴ്ചക്കിടയിലാണ് ശിവശങ്കറിനെ പരിചയപെട്ടതെന്നു സ്വപ്‍ന സുരേഷ്

മുഖ്യമന്ത്രി അനൗദ്യോഗികമായാണ്‌ ഇക്കാര്യം അറിയിച്ചത്, ഇതിന് ശേഷം കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ ശിവശങ്കര്‍ വിളിച്ചിരുന്നു, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം താനും പിന്നീട് ശിവശങ്കറിനെ വിളിച്ചിരുന്നു ഇങ്ങനെ ബന്ധം വളര്‍ന്നതെന്നും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

0

കൊച്ചി :2017ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത്. യുഎഇ കോണ്‍സലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് ശിവശങ്കറിനെയാണെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചതെന്നും സ്വപ്ന നല്‍കിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രി അനൗദ്യോഗികമായാണ്‌ ഇക്കാര്യം അറിയിച്ചത്, ഇതിന് ശേഷം കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ ശിവശങ്കര്‍ വിളിച്ചിരുന്നു, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം താനും പിന്നീട് ശിവശങ്കറിനെ വിളിച്ചിരുന്നു ഇങ്ങനെ ബന്ധം വളര്‍ന്നതെന്നും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
യുഎഇ കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചകിടയിലാണ് ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍വെചായിരുന്നു കുടിക്കാഴച. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു കൊടുത്ത മൊഴിയില്‍ സ്വപ്നയുടെ പറയുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു സ്വപ്നയുടെ സാമ്പത്തികഇടപാടുകളെക്കുറിച്ച് വരെ അറിവുണ്ടായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞില്ല എന്ന മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറില്‍ നിന്നെത്തിയ ഫോണ്‍ കോളുകളും ശിവശങ്കറും തമ്മിലുള്ള ബന്ധവും അന്വേഷണത്തിലാണ്.

You might also like

-