പാലാ ഒരു ഹൃദയ വികാരം; ഇടതുമുന്നണിയുമായി സീറ്റ് ചർച്ച നടന്നിട്ടില്ല ജോസ് കെ മാണി

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ എംഎൽഎ. ജയിച്ച സീറ്റ് വീട്ടുനല്‍കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം.

0

കോട്ടയം :പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ. മാണി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം മാത്രം പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ.പാലാ എന്നത് സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന എൻസിപിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

കേരളാ കോൺഗ്രസ്സിന് പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍. ജയരാജ് എംഎൽഎയും പ്രതികരിച്ചു. ഏത് മുന്നണിയിലായാലും പാലാ സീറ്റ് വേണം, അതിനാണ് മുന്‍തൂക്കമെന്നും ജയരാജ് പറഞ്ഞു.മുന്നണി പ്രവേശനം കഴിഞ്ഞ ശേഷം ഇടതുമുന്നണി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നാണ് പ്രസ്ഥിക്ഷ എന്നും ജയരാജൻ കൂട്ടിച്ചേർത്തു

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ എംഎൽഎ. ജയിച്ച സീറ്റ് വീട്ടുനല്‍കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. ഇപ്പോള്‍ മാണിയല്ല എം.എല്‍.എ. അതുകൊണ്ട്, വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട. പാലാ മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്കാണെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും മണിക് കാപ്പൻ വ്യ്കതമാക്കിയിരുന്നു

You might also like

-