രാജ്യ സ്‌നേഹം ആര്‍എസ്എസിന്റെ മാത്രം സ്വത്തല്ലെന്ന് സ്വാമി അഗ്നിവേശ്

തോക്കിന്‍ മുനയില്‍ നിന്ന് വന്ദേ മാതരം പാടണമെന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിനു മുന്നില്‍ കീഴടങ്ങില്ല’;

0

ചെങ്ങനാശ്ശേരി :രാജ്യ സ്‌നേഹം ആര്‍എസ്എസിന്റെ മാത്രം സ്വത്തല്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. തോക്കിന്‍ മുനയില്‍ നിന്ന് വന്ദേ മാതരം പാടണമെന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിനു മുന്നില്‍ കീഴടങ്ങില്ല ബി.ജെ.പി ഭരണമില്ലാത്തതിനാല്‍ കേരളത്തില്‍ താന്‍ സുരക്ഷിതനാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. കേരളത്തെ ജൈവ സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് ജനാരോഗ്യപ്രസ്ഥാനം ചങ്ങനാശ്ശേരിയില്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘തോക്കിന്‍ മുനയില്‍ നിന്ന് വന്ദേ മാതരം പാടണമെന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിനു മുന്നില്‍ മുട്ടു മടക്കില്ല. രാജ്യസ്നേഹം എന്നത് ആര്‍.എസ്.എസിന്റെ മാത്രം സ്വത്തല്ല. മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്ത് വേട്ടയാടപ്പെടുകയാണ്. രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ താന്‍ ഇനിയും പോരാടുമെന്നും’ അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയൊടെയാണ് തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും കേരളത്തില്‍ താന്‍ പൂര്‍ണ സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബി.ജെ.പിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചിരുന്നു. ഒരു പരിപാടിക്കായി എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് ഇതുവരെ അക്രമികളെ പിടികൂടിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്, കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഗ്നിവേശ്.

You might also like

-