രാജ്യം സ്തംഭനത്തിലേക്ക് രാജ്യവ്യാപക മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു കെ എസ് ആർ ടി സി യും പണിമുടക്കുന്നു .

0

ഡൽഹി : രാജ്യവ്യാപക സ്വകാര്യ മോട്ടോർ വാഹന പണിമുടക്ക് രാവിലെ ആറുമുതൽ ആരംഭിച്ചു. മോട്ടോര്‍വാഹന നിയമ ഭേദഗതിക്ക് എതിരെ വിവിധ ട്രേഡ് യൂണിയനുകളും വാഹന ഉടമകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, പണിമുടക്കിനെ തുടർന്ന് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങൾക്കൊപ്പം കെ എസ് ആർ ടി സിയും പണിമുടക്കിൽ പങ്കെടുക്കും. ഓട്ടോ, ടാക്സി, സ്വകാര്യവാഹനങ്ങൾ, കോൺട്രാക്ട് വാഹനങ്ങൾ, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ പങ്കെടുക്കും. കെ എസ് ആർ ടി സിയിലെ സംയുക്ത ട്രേഡ് യൂണിയനും പണിമുടക്കിൽ പങ്കെടുക്കും.വർക് ഷോപ്പുകൾ, സ്പെയർ പാർട്സ് വിപണന കേന്ദ്രങ്ങൾ, യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളും പണമുടക്കിൽ പങ്കെടുക്കും.

അഞ്ചരക്കോടിയിൽ അധികം വരുന്ന മോട്ടോർ തൊഴിലാളികളും ചെറുകിട തൊഴിലുടമകളും പണിമുടക്കിന്‍റെ ഭാഗമാകും. പാൽ, പത്രം , ആശുപത്രി എന്നിവയ്ക്കൊപ്പം പാക്കേജ് ടൂർ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You might also like

-