സ്വപ്ന സുരേഷിന്റെ ശബ്ദരേഖ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.കേസെടുത്ത് അന്വേഷണം സാധ്യമാണെന്ന് നിയമോപദേശം ലഭിച്ചാൽ പ്രത്യേക സൈബർ സംഘം കേസ് അന്വേഷിച്ചേക്കുമെന്നാണ് വിവരം

0

തിരുവനന്തപുരം :സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.കേസെടുത്ത് അന്വേഷണം സാധ്യമാണെന്ന് നിയമോപദേശം ലഭിച്ചാൽ പ്രത്യേക സൈബർ സംഘം കേസ് അന്വേഷിച്ചേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ജയിൽ വകുപ്പിന്റെ തുടർ നടപടികളും ഇന്നറിയാം.സ്വനയുടെ ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യം ശരിയെങ്കിൽ ഏത് ഉദ്യോഗസ്ഥനാണോ മുഖ്യമന്ത്രിയുടെ പേരുപറയുന്നതിന് സ്വപ്നയെ നിര്ബന്ധിച്ചത് ആ ഉദ്യോഗസ്ഥർക്കെതിരെയും നടപടിഎടുക്കാൻ സർക്കാർ നിര്ബന്ധിതമായേക്കും . സർക്കാരിനെ അട്ടിമറിക്കാൻ ഇ ഡി ശ്രമിക്കുക കയാണെന്ന ആരോപണം നിലനിൽക്കെ എത്തരത്തിലുള്ള അന്വേഷണത്തിന് സാധ്യതതെയുണ്ട്

സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്

You might also like

-