സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ നിയമോപദേശം തേടിസർക്കാർ

കേസ് എടുത്ത് അന്വേഷണം സാധ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

0

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ എജിയോട് നിയമോപദേശം തേടി പൊലീസ്. ജയില്‍ ഡിജിപിയുടെ പരാതിയിലാണ് നിയമോപദേശം തേടിയത്. കേസ് എടുത്ത് അന്വേഷണം സാധ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിംഗ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു. ജയില്‍ വകുപ്പിന്റെ വിശ്വാസം കര്‍ശനമായി സംരക്ഷിക്കണമെന്ന് ഡിജിപി പരാതിയില്‍ ആവശ്യപ്പെട്ടു. ശബ്ദം റെക്കോര്‍ഡ് ചെയ്ത വ്യക്തിയെ കണ്ടെത്തണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു